അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായ ഭിന്നത ശക്തമാകുന്നു. പദ്ധതി നടപ്പിലാക്കണമെന്ന പിണറായി വിജയന്റെ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തെത്തി.
അതിരപ്പള്ളി പദ്ധതിയെക്കുറിച്ച് എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തിട്ടില്ല. അതിരപ്പള്ളി വിഷയത്തില്‍ സി.പി.എമ്മിന്റെ നിലപാടല്ല സി.പി.ഐയുടേത്. വലിയ ജലവൈദ്യുത പദ്ധതികള്‍ വേണ്ടെന്നാണ് സി.പി.ഐ നിലപാട്. സുസ്ഥിര വികസനമാണ് സി.പി.ഐ ലക്ഷ്യമിടുന്നത്. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കണമെന്നതാണ് സി.പി.ഐ നിലപാടെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി.
Discussion about this post