ന്യൂഡൽഹി:മെഗാ പദ്ധതികൾ രൂപ കല്പന ചെയ്ത് നിർമ്മാണം പൂർത്തിയാക്കാൻ നമുക്കും കഴിയുമെന്ന് വീണ്ടും തെളിയിച്ച് ഇന്ത്യ. കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ ഇന്ത്യ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലമാണ് രാജ്യത്തിൻറെ അഭിമാനമുയർത്തി യാഥാർഥ്യത്തിലേക്കെത്തുന്നത് .
ജമ്മു കശ്മീരിലെ ഉധംപൂർ – ശ്രീനഗർ – ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായാണ് ചെനാബ് നദിക്ക് കുറുകെ കൂറ്റൻ റെയിൽവേ മേൽപാലം നിർമിക്കുന്നത്. പദ്ധതി ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയായേക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ആകെ 272 കിലോമീറ്റർ വരുന്ന റെയിൽവേ പാതയുടെ 255 കിലോമീറ്റർ ഭാഗം പൂർത്തിയായതായി മന്ത്രി രാജ്യസഭയിൽ വെളിപ്പെടുത്തിയതോടെയാണ് ലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന പദ്ധതി അവസാനഘട്ടത്തിലേക്ക് എത്തുന്നുവെന്ന് വ്യക്തമായത്
ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിക്ക് കുറുകെയാണ് 1,315 കിലോമീറ്റർ ദൂരത്തിൽ കൂറ്റൻ പാലം സ്ഥിതി ചെയ്യുന്നത് . അതെ സമയം തന്നെ നദിയിൽ നിന്ന് 359 മീറ്റർ ഉയരവുമുണ്ട് . പാലത്തിന്റെ കമാനം 467 മീറ്ററാണ്. 10,69 മെട്രിക് ടണ്ണാണ് ആർച്ചിൻ്റെ മാത്രം ആകെ ഭാരം. പാരിസീലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുണ്ട് പാലത്തിന്. കുത്തബ് മിനാറിനേക്കാൾ 287 മീറ്റർ ഉയരവുമുണ്ട്. റിയാസി – സങ്കൽദാൻ സെക്ഷനിൽ ബക്കൽ, ദുഗ സ്റ്റേഷനുകൾക്കിടയിലാണ് ചെനാബ് പാലം സ്ഥിതി ചെയ്യുന്നത്.
Discussion about this post