വയനാട്: വയനാട് മുണ്ടക്കയത്തും ചൂരൽ മലയിലും ഉരുൾപൊട്ടൽ നടന്ന പ്രദേശത്തേക്ക് കൂടുതൽ എൻഡിആർഎഫ് സംഘങ്ങളെത്തും. സ്ഥലത്ത് നിന്ന് മൂന്ന് കുട്ടികളുടേത് ഉൾപ്പെടെ 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി സ്ഥിരീകരിച്ചു . തിരുവനന്തപുരത്ത് നിന്ന് റവന്യൂ മന്ത്രി അടക്കം നാല് മന്ത്രിമാർ വയനാടിലേക്ക് തിരിച്ചിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം . സൈന്യത്തിന്റെ രണ്ട് ടീമുകൾ ഉടനെത്തുമെന്നാണ് വിവരം.വയനാട് ഉരുപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ 2 സംഘമാണ് സംഭവ സ്ഥലത്തേക്ക് തിരിച്ചത്.
ഉരുൾപൊട്ടലുണ്ടായതിന് പിന്നാലെ പ്രദേശത്ത് ഒറ്റപ്പെട്ടു പോയ ഇരുനില വീടിന്റെ ആളുകളെ എൻഡിആർഎഫ് സംഘം രക്ഷിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ചൂരൽമലയിലെ പാലം തകർന്നതോടെ നൂറുകണക്കിന് ആളുകളാണ് ഒറ്റപ്പെട്ടത്.
Discussion about this post