കോഴിക്കോട്: വയനാടിന് പിന്നാലെ കോഴിക്കോടും നാലിടങ്ങളിൽ ഉരുൾപൊട്ടൽ. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുൾപൊട്ടിയത്. മഞ്ഞച്ചീളിയിൽ ഒരാളെ കാണാതായി. വിലങ്ങാട് ടൗണിൽ വെള്ളം കയറി. പന്നിയേരി, വലിയ പാനോം, വാളാംന്തോട് പ്രദേശങ്ങൾ ഒറ്റപ്പെട്ടു.
വയനാട് മേപ്പാടിയിൽ പുലർച്ചെ ഒരു മണിയോടെയാണ് മുണ്ടക്കൈയിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമതും ഉരുൾപൊട്ടലുണ്ടായത്. ചൂരൽമലയിലേക്കുള്ള പാലം ഒലിച്ചു പോയതോടെ രക്ഷാ പ്രവർത്തനം ദുഷ്‌കരമാവുകയായിരിന്നു.
Discussion about this post