കോഴിക്കോട്: വയനാട്ടിൽ ഇന്ന് പുലർച്ചയോടെയുണ്ടായ വൻ ഉരുൾപൊട്ടലിൽ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ വ്യക്തമാക്കി . പൊലീസ് നിർദ്ദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ താമരശേരി ചുരത്തിലടക്കം ഗതാഗത തടസം നേടിടുന്നുണ്ട്.
അതെ സമയം ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ രണ്ട് ഹെലികോപ്റ്റർ ഉടൻ സ്ഥലത്തെത്തും. അഗ്നിരക്ഷാ സേനയും, എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎൽഎ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.അതെ സമയം സൈന്യത്തിന്റെ രണ്ടു സംഘവും ഉടൻ തന്നെ പ്രദേശത്തേക്ക് എത്തിച്ചേരുമെന്നും വിവരം ലഭിച്ചിട്ടുണ്ട്
2019ൽ ഉരുൾപ്പൊട്ടിയ പുത്തുമലയ്ക്ക് സമീപമാണ് മുണ്ടക്കൈ. വലിയ ശബ്ദത്തോടെ ഉരുൾപ്പൊട്ടിയെന്നാണ് നാട്ടുകാർ പറയുന്നത്.
Discussion about this post