വയനാട്: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ വയനാട്ടിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് കേന്ദ്രമന്ത്രി ദുരന്തമുഖത്തേയ്ക്ക് എത്തുന്നത്. സൈന്യത്തിന്റെ ഉൾപ്പെടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് കേന്ദ്രമന്ത്രി ജോർജ് കുര്യന് ചുമതല നൽകിയിരിക്കുന്നത്.
നേരത്തെ പ്രധാനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി അടിയന്തര ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് കേന്ദ്രത്തിൽനിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകിയതായി പ്രധാനമന്ത്രി അറിയിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം പരിക്കേറ്റവർക്കായി പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി
അതേസമയം, പ്രദേശത്ത് സൈന്യത്തിന്റെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ 100 പേരെ സൈന്യം കണ്ടെത്തിയിട്ടുണ്ട്. പാങ്ങോട് നിന്നടക്കം കൂടുതൽ സൈന്യം മുണ്ടക്കൈയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
Discussion about this post