കോഴിക്കോട് : വയനാട്ടിലെ ചൂരൽമലയിൽ ഉണ്ടായിരിക്കുന്ന സമാനതകളില്ലാത്ത ഉരുൾപ്പൊട്ടലിലും, കേരളത്തിൻ്റെ പലഭാഗത്തും ഉണ്ടായിരിക്കുന്ന മഴക്കാല ദുരിതങ്ങളിലും കഷ്ടപ്പെടുന്നവർക്ക് അടിയന്തിര സഹായമെത്തിക്കാൻ മുഴുവൻ പ്രവർത്തകരും ഈ ദുരന്ത ഘട്ടത്തിൽ അടിയന്തരമായി രംഗത്തിറങ്ങണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ആഹ്വാനം ചെയ്തു. ഉത്തര കേരള പ്രാന്തകാര്യവാഹ് പി.എൻ ഈശ്വരൻ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്
അതെ സമയം ദുരിത മേഖലകളിലേക്ക് ആവശ്യമുള്ള ഭക്ഷണ സാധനങ്ങൾ, മഴക്കോട്ട്, കുടിവെള്ളം, വസ്ത്രങ്ങൾ, പഠന സാമഗ്രികൾ എന്നിവ അതാത് മേഖലകളിൽ ശേഖരിച്ച് ആവശ്യപ്പെടുന്ന മുറയ്ക്ക് ദുരിത മേഖലയിലേക്ക് എത്തിച്ചു കൊടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു .
സേവാഭാരതിയുടെ നേതൃത്വത്തിൽ നടക്കുന്ന സേവാ പ്രവർത്തനങ്ങൾക്ക് എം.സി വത്സൻ (9446039322), ഉണ്ണികൃഷ്ണൻ (9744339712) എന്നിവരാണ് ഏകോപിപ്പിക്കുന്നത്.
Discussion about this post