ലണ്ടൻ: ലോകമെമ്പാടുമുള്ള അനവധി ഭീകരവാദ ആക്രമണങ്ങൾക്ക് ഉത്തരവാദിയായ ഇസ്ലാമിക ഭീകരവാദി അഞ്ജേം ചൗധരിയെ ജീവപര്യന്തം തടവിന് വിധിച്ച് ബ്രിട്ടീഷ് കോടതി. അത്രമാത്രം കൊടിയ കുറ്റവാളികൾക്ക് മാത്രമാണ് ബ്രിട്ടനിൽ ജീവപര്യന്തം ശിക്ഷ നല്കപ്പെടുന്നത്. അതിൽ നിന്ന് തന്നെ സാമാന്യ ജനത്തിന് ഇയാൾ എത്രമാത്രം വലിയ ഭീഷണിയാണെന്ന് വ്യക്തമാണ്
നിരോധിത ഭീകര സംഘടനയായ അൽ-മുഹാജിറൗണിൻ്റെ തലവൻ ഇനി ഒരിക്കലും ജയിലിൽ നിന്ന് ജീവനോടെ പുറത്ത് പോകാൻ സാധ്യതയില്ലാത്ത വിധമാണ് കോടതി ഇയാളെ പൂട്ടിയിരിക്കുന്നത് . ഓൺലൈൻ മീറ്റിംഗുകളിലൂടെ തീവ്രവാദ ഗ്രൂപ്പിനെ നയിക്കുകയും അക്രമ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്
ഏറ്റവും ചുരുങ്ങിയത് 85 വയസ്സ് തികയുന്നത് വരെയെങ്കിലും ചൗധരിക്ക് ജയിൽമോചിതനാകാൻ കഴിയില്ലെന്നാണ് വിധി വ്യക്തമാക്കുന്നത്. കോടതിയിൽ വിധി വായിച്ചു കേട്ടപ്പോൾ പ്രതീക്ഷിക്കാത്തത് എന്തോ കേട്ട പോലെ തകർന്നും തളർന്നും കാണപ്പെടുകയായിരിന്നു അനേകം നിരപരാധികളെ കൊലപാതകത്തിന് പ്രേരിപ്പിച്ച ഈ നരാധമൻ.
ഒരു ദശാബ്ദത്തിലേറെ മുമ്പ് തീവ്രവാദ സംഘടനയായി നിരോധിക്കപ്പെട്ട അൽ-മുഹാജിറൗണിനെ നയിച്ചതിനും രാജ്യത്തുടനീളവും വിദേശത്തും കലാപങ്ങൾ ഉണ്ടാക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതിന് കഴിഞ്ഞയാഴ്ചയാണ് 57 കാരനായ ചൗദരി അറസ്റ്റിലാകുന്നത്.
“നിങ്ങളെപ്പോലുള്ള സംഘടനകൾ നിങ്ങളുടെ മതവിശ്വാസം പ്രചരിപ്പിക്കാൻ അക്രമത്തെ സാമാന്യവൽക്കരിക്കുന്നു ,” ലണ്ടനിലെ വൂൾവിച്ച് ക്രൗൺ കോടതിയിൽ ജഡ്ജി മാർക്ക് വാൾ ചൗധരിയോട് പറഞ്ഞു.
നിങ്ങളെ പോലുള്ള ആൾക്കാർ കാരണം സംഘടനയിൽ അംഗങ്ങളായ വ്യക്തികൾക്ക് അവർ ഒരുവേള ചെയ്യാൻ മടിക്കുന്ന ക്രൂരമായ പ്രവൃത്തികൾ ചെയ്യാനുള്ള ധൈര്യം ലഭിക്കുന്നു . സമാധാനപരമായ സഹവർത്തിത്വത്തിൽ ഒരുമിച്ച് ജീവിക്കാൻ കഴിയുന്ന ആളുകൾക്കിടയിൽ നിങ്ങൾ വിള്ളലുകൾ ഉണ്ടാക്കുന്നു.” വിധി പ്രസ്താവിച്ചു കൊണ്ട് കോടതി പറഞ്ഞു
ഒരുകാലത്ത് ബ്രിട്ടനിലെ ഏറ്റവും കുപ്രസിദ്ധനായ ഇസ്ലാമിക പ്രഭാഷകനായിരുന്ന ചൗധരി. 2001 സെപ്തംബർ 11-ന് അമേരിക്കയ്‌ക്കെതിരായ ആക്രമണത്തിന് ഉത്തരവാദികളായവരെ പ്രശംസിക്കുകയും ബക്കിംഗ്ഹാം കൊട്ടാരം ഒരു പള്ളിയാക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്ത ആളാണ്.
ഇസ്ലാമിക് സ്റ്റേറ്റിനെ പ്രോത്സാഹിപ്പിച്ചതിന് 2016 ൽ ബ്രിട്ടനിൽ തടവിലായിരുന്ന ഇയാൾ അഞ്ചര വർഷത്തെ തടവിൻ്റെ പകുതി അനുഭവിച്ചതിന് ശേഷം 2018 ൽ ജയിൽ മോചിതനാവുകയായിരിന്നു.










Discussion about this post