ന്യൂഡൽഹി : വയനാട് ഉരുൾപൊട്ടൽ മേഖല സന്ദർശിക്കാനുള്ള പദ്ധതി റദ്ദാക്കി പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയും ആയ രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദർശനം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
കാലാവസ്ഥ മോശമായതിനാൽ ആണ് വയനാട് യാത്ര മാറ്റിവെച്ചത് എന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. മോശം കാലാവസ്ഥ ആയതിനാൽ ലാൻഡ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയായതിനാൽ വയനാട് സന്ദർശനം മാറ്റിവെച്ചു എന്ന് അദ്ദേഹം അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും മറ്റൊരു അവസരത്തിൽ വയനാട് സന്ദർശിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
കേരളം കണ്ട എക്കാലത്തെയും വലിയ ഉരുൾപൊട്ടലിനാണ് ഇന്ന് വയനാട് സാക്ഷ്യം വഹിച്ചിരുന്നത്. രണ്ട് ഗ്രാമങ്ങളാണ് വയനാട്ടിൽ പൂർണ്ണമായും നശിച്ചത്. ഇതുവരെയായി 133ഓളം പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ചവരിൽ 48 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളത്. പരിക്കേറ്റ നൂറുകണക്കിന് ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. നൂറിലേറെ പേരെ കാണാതായിട്ടുമുണ്ട്.
Discussion about this post