ഇന്നലെ രാത്രി കോഴിക്കോടിന്റെ വടക്കൻ മേഖലയായ വാണിമേൽ പഞ്ചായത്തിൽ ഉരുൾ പൊട്ടൽ ഉണ്ടായത് തുടർച്ചയായ 9 തവണ. 12 വീടുകൾ പൂർണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകർന്നു, ഒരാളെ കാണാതായി എന്നും റിപ്പോർട്ട് ചെയ്യുന്നു.
വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളിലാണ് തുടർച്ചായി 9 തവണ ഉരുൾപൊട്ടിയത്. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലിൽ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നു. ഇതിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന 12 വീടുകളാണ് ഒലിച്ചു പോയത് നിരവധി വാഹനങ്ങളും തകർന്നു.
Discussion about this post