തിരുവനന്തപുരം : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട് ഇതുവരെ കാണാത്ത ദുരന്തമാണ് ഉണ്ടായത്. ദുരന്ത മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഊർജ്ജിത ശ്രമം തുടരുകയാണ്. 1592 പേരെ രണ്ട് ദിവസത്തിനകം രക്ഷപ്പെടുത്തി. 91 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് . 82 ക്യാമ്പിലായി 8107 പേരാണുള്ളത്.
ഇത്രയധികം പേരെ ചുരുങ്ങിയ സമയത്ത് രക്ഷിക്കാനായത് ഏകോപിതമായതും അതിവിപുലവുമായ ദൗത്യത്തിന്റെ നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മേപ്പാടിയിലെ വിവിധ പ്രദേശങ്ങളിലായി ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
144 മൃതദേഹം കണ്ടെടുത്തു. ഇതിൽ 79 പേർ പുരുഷൻമാരും 64 പേർ സ്ത്രീകളുമാണ്. 191 പേരെ ഇനിയും കാണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് അവസാന കണക്കല്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Discussion about this post