വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയിലേക്ക് നീങ്ങിയത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തയത്. ആദ്യ രണ്ടു പരാതികളിലേതുപോലെ തന്നെ ബലാത്സംഗവും പീഡനവും ഭീഷണിയും ആരോപിച്ച് ആണ് ഈ പരാതിയും വന്നിട്ടുള്ളത്. ഇപ്പോൾ വിദേശത്ത് താമസിക്കുന്ന വിവാഹിതയായ യുവതി ആണ് രാഹുൽ ക്രൂരമായ ലൈംഗിക പീഡനവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് ഇ മെയിൽ വഴി പരാതി നൽകിയത്.
പരാതിക്കാരി ഹാജരാക്കിയ ഭ്രൂണത്തിന്റെ സാമ്പിൾ കേസിൽ ഏറ്റവും നിർണ്ണായകമായ തെളിവായി മാറി. ഇത് രാഹുലിനെ പ്രതിരോധത്തിലാക്കി. എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ വിശ്വാസയോഗ്യരായ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി പ്രത്യേക സംഘം ഒരാഴ്ചയോളമാണ് കേസിന് പിന്നാലെ പ്രവർത്തിച്ചത്. വിവരം ചോരാതിരിക്കാൻ വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് രേഖപ്പെടുത്തിയത്.
ഇരുവരും തമ്മിലുള്ള ഫോൺ കോൾ റെക്കോർഡുകൾ, വാട്സ്ആപ്പ് ചാറ്റുകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ പോലീസ് പരിശോധിച്ചു. പരാതിക്കാരി മൊഴിയിൽ പറഞ്ഞ താമസസ്ഥലങ്ങളും മറ്റ് വിവരങ്ങളും അന്വേഷണത്തിൽ സത്യമാണെന്ന് തെളിഞ്ഞു. പാലക്കാട് എംഎൽഎ എന്ന നിലയിൽ വലിയ സ്വാധീനമുള്ള നേതാവിനെതിരെയായ ഈ അറസ്റ്റ് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്









Discussion about this post