നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്തെത്തി. ഇന്നലെ രാത്രി 11.15-ഓടെ പ്രത്യേക വിമാനത്തിൽ എത്തിയ അദ്ദേഹത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കുമ്മനം രാജശേഖരൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
രാവിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതോടെ അമിത് ഷായുടെ ഇന്നത്തെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കും. രാവിലെ 11 മണിക്ക് ബിജെപി ജനപ്രതിനിധികളുടെ പ്രത്യേക സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് അദ്ദേഹം നിർദ്ദേശങ്ങൾ നൽകും.
രാവിലെ 11 മണിക്ക് ബിജെപി ജനപ്രതിനിധികളുടെ പ്രത്യേക സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് അദ്ദേഹം നിർദ്ദേശങ്ങൾ നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്ന തീയതി അമിത് ഷാ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള ആദ്യ വലിയ രാഷ്ട്രീയ നീക്കമായാണ് ഇതിനെ നിരീക്ഷകർ കാണുന്നത്.
രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള ആദ്യ വലിയ രാഷ്ട്രീയ നീക്കമായാണ് ഇതിനെ നിരീക്ഷകർ കാണുന്നത്.









Discussion about this post