ന്യൂഡൽഹി: കേന്ദ്ര സർക്കാർ റെഡ് അലേർട്ട് കൊടുക്കാത്തത് കൊണ്ടല്ല, മറിച്ച് വർഷങ്ങളായി ദുരന്ത സാധ്യത നിലനിൽക്കുന്ന ഒരു പ്രദേശത്തിന് വേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്തു കൊടുക്കാത്തതാണ് ദുരന്ത കാരണമെന്ന് റിപ്പോർട്ടുകൾ പുറത്ത്. കേന്ദ്ര ഏജൻസികളെ ഇനി അഥവാ സംസ്ഥാന സർക്കാരിന് വിശ്വാസമില്ലെങ്കിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ തന്നെ ഇതിനെ കുറിച്ച് പറയുന്നതായി ദേശീയ മാദ്ധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തു
നാല് വർഷം മുമ്പ് ഈ പ്രദേശത്തെ ദുരന്തസാധ്യത ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി (കെസ്‌ഡിഎംഎ) റിപ്പോർട്ട് നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പശ്ചിമഘട്ടത്തിൻ്റെ കിഴക്കൻ മേഖലയിലെ 4000 കുടുംബങ്ങളെ അടിയന്തിരമായി മാറ്റിപ്പാർപ്പിക്കണമെന്നായിരുന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഇന്ന് നടന്ന പാർലമൻ്റ് സമ്മേളനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയ, 4000 പേരെ മാറ്റിപ്പാർപ്പിക്കണമെന്ന നിർദ്ദേശം കേരളാ സർക്കാർ അവഗണിച്ചതായി ബിജെപി നേതാവും ബംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യയാണ് പാർലമെൻ്റിൽ ആരോപിച്ചത്.
നൂറുകണക്കിനാളുകളുടെ ജീവൻ കവർന്ന ദുരന്തത്തിന് സംസ്ഥാന സർക്കാരാണ് കാരണക്കാരെന്നും വിദഗ്ധ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും സർക്കാർ തള്ളിയെന്നും തേജസ്വി സൂര്യ സഭയിൽ തുറന്നടിച്ചു.
എന്നാൽ ഇന്ന് പത്ര സമ്മേളനത്തിൽ സംസാരിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്, കേന്ദ്രം റെഡ് അലേർട്ട് നൽകാത്തത് കൊണ്ടാണ് ഈ ദുരന്തം ഉണ്ടായത് എന്നാണ്
Discussion about this post