വയനാട് : മുണ്ടക്കൈയിൽ നിന്ന് ജീവനോടെ ആരെയും കണ്ടെത്താനില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സർവ്വകക്ഷി ഉന്നത തല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രക്ഷിക്കാൻ സാധിച്ചവരെ എല്ലാവരെയും ഞങ്ങൾ രക്ഷിച്ചിട്ടുണ്ട്. ഇനി ആരെയും രക്ഷിക്കാൻ ഇല്ല എന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേജർ ജനറൽ വി.ടി മാത്യു പറഞ്ഞത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയും നിരവധി ആളുകളെ കണ്ടുപിടിക്കാൻ ഉണ്ട്. ബെയ്‌ലി പാലം പൂർത്തികരിച്ചു കഴിഞ്ഞാൽ യന്ത്രങ്ങൾ എത്തിച്ച് തിരച്ചിൽ ഊർജിതമാക്കും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നല്ല നിലയിൽ പുനരധിവാസം നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാദ്ധ്യമങ്ങൾ ക്യാമ്പിനുള്ളിൽ പ്രവേശിക്കരുതെന്ന് നിർദേശിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാൻ നടപടിയെടുക്കും. കൗൺസലിങ് നടത്താൻ വിവിധ ഏജൻസികളെ ഉപയോഗിക്കും. പകർച്ചവ്യാധി തടയാൻ എല്ലാവരും സഹകരിക്കണം. മൃതദേഹം തിരിച്ചറിയാൻ ബന്ധുക്കൾ മാത്രം പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണ്ണിനടിയിലായവർക്കായി മൂന്നാം നാളും തിരച്ചിൽ പുരോഗമിക്കുകയാണ്. ഇതുവരെ 276 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 240 പേരെ കാണാനില്ല എന്നാണ് അനൗദ്യോഗിക വിവരം. ചാലിയാറിൽ നിന്ന് ഇതുവരെ 127 മൃതദേഹങ്ങളാണ് ലഭിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Discussion about this post