തിരുവനന്തപുരം: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ അഭിപ്രായ പ്രകടനം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 കേസുകൾ രജിസ്റ്റര്‍ ചെയ്ത് ഇടത് പക്ഷ സർക്കാർ . ഇതു വരെയായി ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് നോട്ടീസ് നല്‍കുകയും ചെയ്തു.
ആരും മറ്റ് സന്നദ്ധ സംഘടനകൾക്ക് സംഭാവന ചെയ്യരുതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രം സംഭാവന ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പിണറായി വിജയൻ രംഗത്ത് വന്നിരുന്നു.
Discussion about this post