ലണ്ടൻ : പ്രമേഹ രോഗത്തിന് ചികിത്സയായി പൈഡ ലാജിൻ എന്നറിയപ്പെടുന്ന ചൈനീസ് ശൈലിയിലുള്ള സ്ലാപ്പിംഗ് തെറാപ്പി നടത്തിയ വയോധിക മരിച്ച സംഭവത്തിൽ വ്യാജ ചികിത്സകന് വധശിക്ഷ. ഇംഗ്ലണ്ടിലെ വിൽറ്റ്ഷെയറിൽ ആണ് സംഭവം. വ്യാജ ചികിത്സാരീതിയിലൂടെ ഒരു വയോധികയുടെ മരണത്തിന് കാരണക്കാരനായ ബീജിങ് സ്വദേശിയായ ഹോങ്ചി സിയാവോയെ ആണ് കോടതി ശിക്ഷിച്ചത്.
2016 ൽ ആണ് വിൽറ്റ്ഷെയറിൽ നടന്ന സംഭവത്തിൽ ഡാനിയേൽ കാർ ഗോം എന്ന 71 വയസ്സുകാരി ആണ് മരിച്ചത്. മർദ്ദന ചികിത്സയിലൂടെ പ്രമേഹരോഗം ചികിത്സിച്ചു മാറ്റാമെന്നും ഇൻസുലിൻ ഉപയോഗം നിർത്താം എന്നുമുള്ള വ്യാജ ചികിത്സകന്റെ വാക്കുകളിൽ വീണതാണ് ഡാനിയേലിന്റെ ജീവൻ എടുത്തത്. ചികിത്സ ആരംഭിച്ചതോടെ പ്രതിയായ വ്യാജ ചികിത്സകന്റെ നിർദ്ദേശാനുസരണം ഡാനിയേൽ ഇൻസുലിൻ ഉപയോഗിക്കുന്നത് നിർത്തിയിരുന്നു.
നേരത്തെ ഓസ്ട്രേലിയയിൽ ആറു വയസ്സുള്ള ആൺകുട്ടിയുടെ മരണത്തിന് കാരണമായതും ഇതേ വ്യാജ ചികിത്സകനാണ്. എന്നാൽ ഇക്കാര്യം അറിയാതെയാണ് ഡാനിയേൽ ഇയാളുടെ കെണിയിൽ വീണിരുന്നത്. പൈഡ ലാജിൻ എന്നറിയപ്പെടുന്ന ഒരു ബദൽ ചികിത്സാരീതിയായിരുന്നു ഇയാൾ രോഗികളിൽ പരീക്ഷിച്ചിരുന്നത്. ശരീരത്തിൽ നിന്നും വിഷ വസ്തുക്കളെ പുറന്തള്ളാനായി ശരീരഭാഗങ്ങളിൽ മർദ്ദനം ഏൽപ്പിക്കുന്ന ചികിത്സാ രീതിയാണ് ഇതെന്ന് പറയപ്പെടുന്നു.
ഡാനിയേലിന്റെ മരണത്തെ തുടർന്ന് വ്യാജ ചികിത്സകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കുടുംബം കോടതിയോട് ആവശ്യപ്പെട്ടു. ഇതേതുടർന്ന് തെറാപ്പി ചികിത്സകൾ നടത്തുന്നത് പ്രൊഫഷണൽ രജിസ്റ്ററിൽ ഉള്ള യോഗ്യതകൾ അനുസരിച്ചുള്ള പ്രാക്ടീഷണർമാർ ആവണമെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് അറിയിച്ചിട്ടുണ്ട്.
![data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}](https://braveindianews.com/wp-content/uploads/2024/08/psx_20240801_222029-750x422.webp)








Discussion about this post