ന്യൂഡൽഹി ; കഴിഞ്ഞ 5-6 വർഷത്തെ ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തെ പ്രശംസിച്ച് യുഎൻജിഎ പ്രസിഡന്റ് . കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ് ഡിജിറ്റലൈസേഷൻ. ഈ ഡിജിറ്റലൈസേഷനിലൂടെ 800 മില്യൺ ഇന്ത്യക്കാരാണ് ദാരിദ്ര്യത്തിൽ നിന്ന് കരകയറിയിരിക്കുന്നത്. അതും സ്മാർട്ട് ഫോണിലൂടെ എന്നതാണ് ഇതിന്റെ പ്രത്യേകത.
രാജ്യത്തിന്റെ ഗ്രാമീണ പ്രദേശങ്ങളിലേക്ക് ബാങ്കിംഗ് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിൽ സർക്കാർ വളരെ യധികം ശ്രദ്ധ കേന്ദ്രികരിച്ചിട്ടുണ്ട്. മുൻപ് ബാങ്കിംഗ് പേയ്മെന്റ് സംവിധാനം ഇല്ലാത്ത ഇന്ത്യയിലെ ഗ്രാമീണ ആളുകൾക്ക് ഇപ്പോൾ ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കാനും ഓർഡറുകൾക്കുള്ള പേയ്മെന്റുകൾ സ്വീകരിക്കാനും കഴിയുന്നു എന്ന് യുഎൻജിഎ പ്രസിഡന്റ് പറഞ്ഞു.
ഡിജിറ്റലൈസേഷൻ ഒരു രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് വഴിയൊരുക്കുന്നു. ഉദാഹരണത്തിന്, ഇന്ത്യയുടെ കാര്യമെടുക്കുക. കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടെ 800 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു . മറ്റ് ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ഇന്ത്യയെപ്പോലെ ഡിജിറ്റലൈസേഷൻ സ്വീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൻ ധൻ, ആധാർ, മൊബൈൽ എന്നീ പദ്ധതികളിലൂടെ ഡിജിറ്റലൈസേഷൻ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. . ഇതിന് കീഴിൽ, ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. കൂടാതെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ആളുകൾക്ക് വിവിധ കേന്ദ്ര ഗവൺമെന്റ് സ്‌കീമുകൾ പ്രയോജനപ്പെടുത്താനും അവരുടെ പേയ്മെന്റുകൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് സ്വീകരിക്കാനും കഴിയുന്നു.
Discussion about this post