കൊളംബൊ: എങ്ങോട്ടേക്ക് മാറിയും എന്നറിയാതെ സമ്മർദ്ദത്തിലാക്കിയ ആദ്യ ഏകദിനത്തിൽ ഇന്ത്യയിൽ നിന്നും വിജയം തട്ടിയെടുത്ത് ശ്രീലങ്ക. വിജയത്തിലേക്ക് കാലെടുത്ത് വച്ച ഇന്ത്യയെ തുടരെ തുടരെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ലങ്ക സമനിലയിൽ തളയ്ക്കുകയായിരിന്നു .
പ്രേമദാസ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്‌ക്ക് വേണ്ടി ദുനിത് വെല്ലാലഗെ (65 പന്തില്‍ പുറത്താവാതെ 66),പതും നിസ്സങ്ക (56) എന്നിവർ ചേർന്നാണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഇതിനു മറുപടിയായി മികച്ച രീതിയിൽ തുടങ്ങിയ ഇന്ത്യക്ക് പിന്നീട് താളം നഷ്ടപ്പെടുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 47 പന്തിൽ 58 റൺസെടുത്ത നായകൻ രോഹിത് ആണ് ഇന്ത്യയുടെ ടോപ്സ്കോറർ. മദ്ധ്യനിര അപ്പാടെ നിറം മങ്ങിയ മത്സരത്തിൽ ശിവം ദുബെ (25) -അക്സർ പട്ടേൽ(33) കൂട്ടുക്കെട്ടാണ് വിജയ പ്രതീക്ഷ നൽകിയത്.
Discussion about this post