ശ്രീനഗർ: സുരക്ഷാ പദ്ധതികൾ അവലോകനം ചെയ്ത് കശ്മീർ ഉന്നത പോലീസ് ഉദ്യോഗസ്ഥർ.കശ്മീർ സോൺ ഇൻസ്പെക്ടർ ജനറൽ വി കെ ബിര്ദിയുടെ അദ്ധ്യക്ഷതയിൽ വിവിധ സുരക്ഷാ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. ഈ യോഗത്തിലാണ് സുരക്ഷാ പദ്ധതികളുടെ അവലോകനം നടന്നത് . തീവ്രവാദ വിരുദ്ധ തന്ത്രങ്ങൾ രൂപകല്പന ചെയ്യേണ്ടതിന്റെയും ആവശ്യകത കശ്മീർ ഐ ജി പി ഊന്നിപ്പറഞ്ഞു.
കൂടാതെ പൊതുസുരക്ഷയെയും ക്രമസമാധാനത്തെയും ബാധിക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമം തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അദ്ദേഹം ജില്ലാ മേധാവികൾക്ക് നിർദ്ദേശം നൽകി. താഴ്വരയിലെ പല പ്രദേശങ്ങളിലും പ്രത്യേകിച്ച് ദേശീയപാതകളിലും തിരച്ചിൽ വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പു നൽകി.
ജമ്മുകശ്മീരിലുടനീളം സമാധാനവും സുരക്ഷയും നിലനിർത്തുക,ഉയർന്ന ജാഗ്രത,സുരക്ഷാ നടപടികൾ ഉറപ്പാക്കുക എന്നീ തീരുമാനങ്ങളോടെയാണ് യോഗം സമാപിച്ചത്. കൂടാതെ ദേശവിരുദ്ധ ശക്തികളെ യഥാസമയം നിരീക്ഷിക്കണമെന്നും യോഗത്തിൽ തീരുമാനമായി.
Discussion about this post