മുംബൈ: നിർബന്ധിത മതപരിവർത്തനത്തിന് മകളെ ഇരയാക്കിയെന്ന പരായിൽ രണ്ടുപേർ അറസ്റ്റിൽ. മകളെ ഉൾപ്പെടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വിത്തൽവാഡിയിലാണ് സംഭവം. തന്റെ മകളെ നിർബന്ധിച്ച് ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തതായി കാട്ടി അമ്മ പരാതി നൽകുകയായിരുന്നു.
അയൽക്കാരായ കുടുംബത്തിന്റെ സ്വാധീനത്തിൽപ്പെട്ട് ഒരു വിവാദ ഇസ്ലാമിക പ്രബോധകന്റെ വീഡിയോകൾ കണ്ടശേഷം യുവതി ഹിന്ദുമതം ഉപേക്ഷിക്കുകയായിരുന്നു.മകൾ മതം മാറിയ 2022 -ജൂണിൽ അമ്മ ലണ്ടനിലായിരുന്നു. ഇതിന് പിന്നാലെ മകളെ കാണാതായെന്നും പരാതിയിൽ വ്യക്തമാക്കി. മതം മാറിയതിന് പിന്നാലെ യുവതി തന്റെ പിതാവിന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചു. മകളെ നിർബന്ധിച്ചാണ് മതം മാറ്റിയതെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിച്ചേക്കുമെന്നും അമ്മ പരാതിയിൽ പറയുന്നു.
Discussion about this post