ന്യൂഡൽഹി: അടുത്ത തവണയും പ്രതിപക്ഷത്തിരിക്കാൻ തയ്യാറായിരുന്നോളുവെന്ന് ഇൻഡി സഖ്യത്തോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും എൻഡിഎ സർക്കാർ തന്നെ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഛണ്ഡീഗഡിൽ ന്യാസ് സേതു വാട്ടർ പ്രൊജക്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2029 ലെ തിരഞ്ഞെടുപ്പിൽ ഇൻഡി സഖ്യം വീണ്ടും പ്രതിപക്ഷ പാർട്ടിയായി ഒതുങ്ങും. പ്രതിപക്ഷം എന്ത് ചെയ്തിട്ടും കാര്യമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാർ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം വിലപ്പോവില്ല. വെറുതെ അതിന് വേണ്ടി പരിശ്രമിച്ച് സമയം പാഴാക്കണ്ട. അടുത്ത തവണയും എൻഡിഎ സർക്കാർ രൂപീകരിക്കും. പ്രതിപക്ഷത്ത് തന്നെയിരിക്കാൻ തയ്യാറെടുക്കുന്നതായിരിക്കും ഇൻഡി സഖ്യത്തിന് നല്ലത്. പ്രതിപക്ഷത്തിന്റെ കർത്തവ്യം ഉത്തരവാദിത്തത്തോടെ സഖ്യം നിറവേറ്റിയാൽ നല്ലതെന്നും അമിത് ഷാ വ്യക്തമാക്കി.
നല്ല ആരോഗ്യത്തിന് ശുദ്ധ ജലം ആവശ്യമാണ്. ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ശുദ്ധജലം ഉറപ്പുവരുത്തുന്നത് ആണ് പദ്ധതി. ഒരു ലക്ഷം കോടി രൂപയാണ് ഇതിനായി ചിലവിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post