മുംബൈ: കടലിലെ ജലനിരപ്പ് ഉയരുന്നത് കൊച്ചിയുൾപ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങൾ വെള്ളത്തിനടിയിൽ ആകുന്നതിന് കാരണം ആകുമെന്ന് പഠനം. കൊച്ചിയ്ക്ക് പുറമേ ചെന്നൈ, പനജി, എന്നീ നഗരങ്ങളെയാണ് ഈ പ്രതിഭാസം ബാധിയ്ക്കുക. അടുത്ത 15 വർഷങ്ങൾക്കുള്ളിൽ കരയുടെ നല്ലൊരു ശതമാനം കടലിനുള്ളിൽ ആകുമെന്നും പഠനങ്ങൾ പറയുന്നു.
ബംഗളൂരു ആസ്ഥാനമായുള്ള സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്‌നോളജി ആൻഡ് പോളിസി നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ.
മുംബൈ, ചെന്നൈ, പനജി എന്നീ നഗരങ്ങളിൽ കരയുടെ 10 ശതമാനവും, കൊച്ചി നഗരത്തിന്റെ കരയുടെ 5 ശതമാനവും വെള്ളത്തിനടിയിൽ ആകുമെന്നാണ് പറയപ്പെടുന്നത്. കൊച്ചിയ്ക്ക് പുറമേ വിശാഖപട്ടണം, ഉഡുപ്പി, പുരി എന്നീ നഗരങ്ങളുടെ കരഭാഗത്തിന്റെ അഞ്ച് ശതമനാവും വെള്ളത്തിനടിയിൽ ആകാം.
കാലാവസ്ഥാ വ്യതിയാനമാണ് കടലിലെ ജലനിരപ്പ് ഉയരുന്നതിന് കാരണം ആകുന്നത്. ആഗോളതലത്തിൽ ഈ പ്രതിഭാസം അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൊച്ചിയ്ക്ക് പുറമേ മറ്റ് തീരദേശ മേഖലകളെയും കടലിന്റെ ഈ മാറ്റം സ്വാധീനിക്കാം. നിലവിൽ 2.21 സെന്റീമീറ്ററാണ് കൊച്ചിയിൽ സമുദ്ര നിരപ്പ് ഉയർന്ന് നിൽക്കുന്നത്.
അതേസയമം സമുദ്രത്തിന്റെ ജലവിനിരപ്പ് ഉയരുന്നത് ഏറ്റവും കൂടുതൽ ബാധിക്കുക മുംബൈ നഗരത്തെയാണ്. 1987- 2021 കാലത്ത് സമുദ്രനിരപ്പ് 4.44 സെന്റീ മീറ്ററാണ് ഇവിടെ ജലനിരപ്പ് ഉയർന്നത്. ഭാവിയിലും ഇത് തുടരാനാണ് സാദ്ധ്യത.
Discussion about this post