ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ചു. ഇന്ത്യയിൽ അഭയം തേടിയതായാണ് റിപ്പോർട്ട്. ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്ക്ക് ഒപ്പം രാജ്യം വിട്ടെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനിക ഹെലികോപ്റ്ററിൽ ധാക്കയിൽ നിന്ന് യാത്ര തിരിച്ചു എന്നാണ് വിവരം.
ഷെയ്ഖ് ഹസീന വസതിയിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളിൽ പ്രതിഷേധകാരും ഭരണകക്ഷിയെ പിന്തുണയ്ക്കുന്നവരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ആക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 ആയി എന്നാണ് റിപ്പോർട്ട്. ഇതേതുടർന്ന് ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് തുടങ്ങി സാമൂഹികമാദ്ധ്യമങ്ങളെല്ലാം സർക്കാർ നിർദേശത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചു. 4 ജി ഇന്റർനെറ്റ് സേവനം ലഭ്യമാക്കരുതെന്നും മൊബൈൽ ഓപ്പറേറ്റർമാരോടും ആവശ്യപ്പെട്ടിരുന്നു.
Discussion about this post