ചണ്ഡീഗഡ് : മൂന്ന് ക്രിമിനൽ നിയങ്ങളെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ നിയമങ്ങളിൽ ശിക്ഷയ്ക്കുള്ള വ്യവസ്ഥകളൊന്നുമില്ല. അവയുടെ ഉദ്ദേശ്യം നീതി നൽകുക എന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. ചണ്ഡീഗഡിൽ ഇ-എവിഡൻസ്, ന്യായ് സേതു, ന്യായ് ശ്രുതി, ഇ-സമ്മൺ സിസ്റ്റംസ് എന്നിവയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഈ 10 വർഷത്തിനിടയിൽ നിരവധി പരിഷ്‌കാരങ്ങളാണ് മോദി സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. അതിൽ എടുത്ത് പറയാനുള്ള പരിഷ്‌കാരം എന്നത് മൂന്ന് ക്രിമിനൽ നിയമങ്ങൾ നടപ്പാലാക്കിയതാണ് . ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക് സുരക്ഷ ( ബിഎൻഎസ്എസ്) ഭാരതീയ സാക്ഷ്യ അധിനിയം (ബിഎസ്എ) എന്നിവയാണ് പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ. ഈ മൂന്ന് നിയമങ്ങളും രൂപീകരിച്ചത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണെന്ന് താൻ അഭിമാനത്തോടെ പറയുന്നു . ശിക്ഷിക്കുക എന്നതല്ല, നീതി നൽകുക എന്നതാണ് ഈ നിയമങ്ങളുടെ ലക്ഷ്യം എന്നും അമിത് ഷാ പറഞ്ഞു.
ഈ നിയമങ്ങൾ പൂർണ്ണമായും നടപ്പിലാക്കിയാൽ, ലോകത്തിലെ ഏറ്റവും ആധുനികവും സാങ്കേതിക വിദ്യയും ഉള്ള ക്രിമിനൽ നീതിന്യായ വ്യവസ്ഥ ഇന്ത്യയിലുണ്ടാകും. ഇതിനായി ആഭ്യന്തര മന്ത്രാലയം വിവിധ തലങ്ങളിൽ പരിശീലനവും നൈപുണ്യവും ഒരുക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊളോണിയൽ കാലഘട്ടത്തിലെ ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിച്ചുകൊണ്ടാണ് മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾക്ക് ഇന്ത്യൻ പാർലമെന്റ് അംഗീകാരം നൽകിയത്. ഇതിലൂടെ ജനനീതി ഉറപ്പുവരുത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post