ധാക്ക : ബംഗ്ലാദേശിലെ സ്ഥിതിഗതികൾ വഷളായത്തോടെ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ബിഎസ്എഫ് . ഉയർന്ന ജാഗ്രതയാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. കൂടാതെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ബിഎസ്എഫ് ഡയറക്ടർ ജനറൽ ദൽജിത് സിംഗ് ചൗധരിയും മറ്റ് മുതിർന്ന കമാൻഡർമാരും കൊൽക്കത്തയിൽ എത്തിയതായി അധികൃതർ അറിയിച്ചു.
സേനയുടെ എല്ലാ ഫീൽഡ് കമാൻഡർമാരും , ഉദ്യാഗസ്ഥരും അതിർത്തി ഡ്യൂട്ടിയിൽ ഉടനടി വിന്യസിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ബംഗ്ലാദേശിൽ വൻ പ്രതിഷേധം തുടരുന്നതിനാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ബംഗ്ലാദേശ് അതിർത്തിയിൽ പോസ്റ്റ്‌ചെയ്ത എല്ലാ ഉദ്യോഗസ്ഥരുടെയും ലീവ് റദ്ദാക്കിയിരുന്നു. ഇപ്പോൾ, എല്ലാ യൂണിറ്റുകളോടും ജാഗ്രതാ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലാപത്തെ തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി രാജി വച്ചു. ഇതിന് പിന്നാലെ ഷെയ്ഖ് ഹസീന പെട്ടെന്ന് രാജ്യം വിടുകയും ചെയ്തു. സുരക്ഷാ ജീവനക്കാരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ഖ് ഹസീന സഹോദരിയ്ക്കൊപ്പം രാജ്യം വിട്ടതെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post