ഐഫോൺ 15 പ്ലസ്‌ വില കുത്തനെ ഇടിഞ്ഞു; കിടിലൻ ഓഫർ അറിയാം

Published by
Brave India Desk

രാജ്യത്ത് ഐഫോൺ 15 ന്റെ വില കുത്തനെ ഇടിഞ്ഞു. വമ്പിച്ച ഓഫറിലാണ് വിജയ് സെയിൽസ് എന്ന ഓൺലൈൻ ഇലക്ട്രോണിക് ഷോപ്പിംഗ് സ്റ്റോർ ആപ്പിൾ ഐഫോൺ 15 വിൽക്കുന്നത്. ഐഫോൺ 16 പുറത്തിറക്കുന്നതിന് മുൻപ് തന്നെ ഐഫോൺ 15 ന്റെയും ഐഫോൺ 15 പ്ലസിന്റെയും വില കുറഞ്ഞു എന്നത് ശ്രദ്ധേയമാണ്.

ഐഫോൺ 15 ന്റെ 128 ജിബി വേർഷന് വിജയ് സെയിൽസിൽ വെറും 69,690 രൂപയാണ് വില. ഇതിന്റെ യഥാർത്ഥ വില 79,900 ആണ്. അതായത് ഉപയോക്താവിന് 10,210 രൂപ വരെ ലാഭം ലഭിക്കും. ഐസിഐസിഐ അല്ലെങ്കിൽ എസ്ബിഐ എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ഫോൺ വാങ്ങുന്നതെങ്കിൽ 4000 രൂപ അധികം ഡിസ്‌കൗണ്ടും ലഭിക്കും.

ഐഫോൺ 15 പ്ലസിന്റെ ഡിസ്‌കൗണ്ട് വില 77,190 രൂപയാണ്. ഇതിന്റെ യഥാർത്ഥ വില 89,900 രൂപയാണ്. അതായത് 12,710 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

2796 × 1290 പിക്‌സൽ റെസല്യൂഷൻ ഉള്ള 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ ആണ് ഐഫോൺ 15 പ്ലസിന്റെ പ്രധാനപ്പെട്ട സവിശേഷത. ഈ സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ 1600 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്‌നസ്സ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ എച്ച്ഡിആറും ട്രൂ ടോണും ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട്. സ്‌ക്രീൻ പരിരക്ഷിച്ചിരിക്കുന്നതിന് ആയി സെറാമിക് ഷീൽഡ് നൽകിയിട്ടുണ്ട്. 4nm പ്രോസസ്സിൽ നിർമ്മിച്ച സിക്‌സ് കോർ ബയോണിക് A16 ചിപ്സെറ്റ് ആണ് ഈ ഉപകരണം നൽകുന്നത്. iOS 17ൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് 128 ജിബി, 256 ജിബി, 512 ജിബി എന്നീ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ഐഫോൺ 15 പ്ലസ് ലഭ്യമാണ്.

 

Share
Leave a Comment