ന്യൂഡൽഹി; ബംഗ്ലാദേശിൽ പട്ടാള അട്ടിമറി നടന്നിരിക്കുകയാണ്.പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്ത് വന്നിരിക്കുന്നു. എന്നിട്ടും കലിയടങ്ങാത്ത പ്രക്ഷോഭകാരികൾ രാജ്യത്ത് അക്രമാസക്തരായി വിളയാടുകയാണ്. പൊതുമുതൽ നശിപ്പിക്കുന്നത് തുടരുന്ന അക്രമി സംഘം, ഷെയ്ഖ് ഹസീനയുടെ കൊട്ടാരവും കയ്യേറിയിരുന്നു.
ഇപ്പോഴിതാ ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടതിന് ശേഷം, ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കുള്ളിൽ നിന്ന് പ്രതിഷേധക്കാർ കട്ടിലിൽ കിടന്ന് സെൽഫി എടുക്കുന്നെന്ന ക്യാപ്ഷനോടെ നിരവധി ദൃശ്യങ്ങൾ പുറത്തുവരുന്നു. എന്നാലിത് ബംഗ്ലാദേശിൽ നിന്നുള്ളതല്ലെത്തനതാണ് യാഥാർത്ഥ്യം. ഈ ദൃശ്യങ്ങൾ രണ്ട് വർഷം പഴക്കമുള്ളതും ശ്രീലങ്കൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്നുള്ള ഒരു രംഗം കാണിക്കുന്നതുമാണ്.
2022 ജൂലൈയിൽ, രോഷാകുലരായ പ്രതിഷേധക്കാർ മുൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഔദ്യോഗിക വസതി കൈയടക്കിയ പ്രതിഷേധക്കാരുടെ ചിത്രമാണിത്.
അതേസമയം ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിൽ ഇരച്ചെത്തിയ സംഘം ബംഗ്ലാവിലെ സകലതും മോഷ്ടിച്ചതായി റിപ്പോർട്ടുകൾ. ഹസീനയുടെ വസതിയിലെ സാരികൾ, ചായക്കപ്പുകൾ, ടി.വി സെറ്റുകൾ തുടങ്ങി ചിത്രങ്ങൾ വരെ മോഷണം പോയതായാണ് റിപ്പോർട്ട്.ഹസീനയുടെ വീട്ടിലെ സാമഗ്രികൾ തിരയുന്ന ദൃശ്യങ്ങൾ എക്സിൽ പ്രചരിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രിയുടേതെന്ന് പറയപ്പെടുന്ന സാരി ധരിച്ച് നിൽക്കുന്നയാളുടെ ചിത്രവും എക്സിലുണ്ട്.
Discussion about this post