മുംബൈ: പണ്ട് കാലത്ത് മലയാള സിനിമകൾ അറിയപ്പെട്ടിരുന്നത് സെക്‌സ് സിനിമകൾ എന്നായിരുന്നു എന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ.ഇന്ന് കാര്യങ്ങൾ മാറിപ്പോയെന്നും മലയാള സിനിമയിൽ നിന്ന് ലോകോത്തര നിലവാരമുള്ള സൃഷ്ടികൾ ഉണ്ടാകുന്നുണ്ടെന്നും അതുകൊണ്ടാണ് ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമ എന്നാൽ സെക്സ് സിനിമകൾ എന്നറിയപ്പെടുന്ന ഒരു കാലമുണ്ടായിരുന്നു. പണ്ട്, ഞാൻ വിജയവാഡയിൽ എഞ്ചിനീയറിംഗ് ചെയ്തിരുന്ന കാലത്ത് , ഞങ്ങൾ മലയാളം സിനിമകൾ കണ്ടിരുന്നത് മറ്റുള്ള സിനിമകളെക്കാൾ സെക്‌സ് കണ്ടന്റ് മലയാള സിനിമയിൽ ഉണ്ടായിരുന്നത് കൊണ്ടാണ്. ഇപ്പോൾ ഇവിടെ, നമ്മൾ ഇന്ന് സംസാരിക്കുന്നത് പോലെ, മലയാളം ഇൻഡസ്ട്രിയിൽ നിന്ന് എല്ലാ വിധത്തിലുമുള്ള മികച്ച സിനിമകൾ വരുന്നുണ്ട്. എനിക്ക് തോന്നുന്നത് നല്ല സിനിമകൾ ആ സമയത്തും അവർക്ക് ഇല്ലാതിരുന്നിട്ടല്ല, എന്നാൽ ആ സമയത്തെ സിനിമ വിതരണക്കാരും പിന്നെ സിനിമയെ സ്വാധീനിച്ച പല ഘടകങ്ങളും അതിന് കാരണമായി ഉണ്ടായിരുന്നിരിക്കണം. എന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം മലയാള സിനിമ തിളങ്ങുന്നുവെന്ന കാര്യത്തിൽ സംശയമില്ലെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു.
Discussion about this post