ദില്ലി : വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത കൈയേറ്റവും ഖനനവും സർക്കാർ തലത്തിൽ തന്നെ അനുവദിച്ചതിൻ്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്ന് കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി, സർക്കാർ വേണ്ട വിധത്തിൽ പ്രവർത്തിച്ചിരുന്നുവെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു എന്നും തുറന്നു പറഞ്ഞു .
സർക്കാർ സംവിധാനങ്ങൾ അടക്കം ഇത്തരം പ്രവർത്തികൾക്ക് നിയമവിരുദ്ധ സംരക്ഷണം നൽകി.ടൂറിസത്തിനായി പോലും സോണുകൾ ഉണ്ടാക്കിയില്ല.പ്രകൃതി പരമായി വളരെയധികം ലോലമായ പ്രദേശങ്ങൾക്ക് പോലും ആ പ്രധാന്യം നൽകിയില്ലെന്നും ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തി. നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഭാവിയിലെങ്കിലും ഈ രീതിയിലുളള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
Discussion about this post