ബംഗളൂരു; കർണാടക ഷിരൂരിൽ ജീർമിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കം മൂന്ന് പേർക്കായി തിരച്ചിൽ തുടരവെയാണ് സമീപത്തെ കടൽതീരത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
അകനാശിനി ബാഡയിലാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയും രക്ഷാപ്രവർത്തനത്തിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്ത ഈശ്വർ മാൽപേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൃതദേഹം പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ പ്രദേശത്ത് ഒരു മത്സ്യത്തൊഴിലാളിയെയും കാണാതായിരുന്നു.
മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനായി തുടർനടപടികൾ സ്വീകരിക്കും. ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് അർജുന്റെ കുടുബം ആവശ്യപ്പെട്ടു. നേരത്തെ തന്നെ അർജുന്റെ അനിയന്റെ ഡിഎൻഎ സാമ്പിളുകൾ അയച്ചിരുന്നു. ഇത് ഉപയോഗിച്ചാവും പരിശോധന.
Discussion about this post