ന്യൂഡൽഹി; രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പരമോന്നത ബഹുമതി നൽകി ആദരിച്ച് ഫിജി. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഫിജിയിലെത്തിയതായിരുന്നു അവർ. പ്രസിഡന്റ് വില്യം മെയ്വലിലി കതോനിവരേയാണ് കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി ദ്രൗപദി മുർമുവിന് സമ്മാനിച്ചത്.
ഇന്ത്യയും ഫിജിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതിഫലനമാണെന്ന് ഈ അംഗീകാരമെന്ന് പറഞ്ഞു.ആഗോളതലത്തിൽ ഇന്ത്യ കുതിക്കുമ്പോൾ ഫിജിയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഇന്ത്യ തയ്യാറാണെന്ന് അവർ കൂട്ടിച്ചേർത്തു. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രസിഡന്റ് ഫിജി സന്ദർശിക്കുന്നത്.
ഫിജി പാർലമെന്റിനെയും രാഷ്ട്രപതി അഭിസംബോധന ചെയ്തു. വലുപ്പത്തിൽ വലിയ വ്യത്യാസമുണ്ടെങ്കിലും ജനാധിപത്യം ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ സമാനതകളുണ്ടെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു. പത്ത് വർഷം മുൻപ് ഫിജി പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗവും മുർമു എടുത്തുപറഞ്ഞു.
Discussion about this post