ചായക്കട തുടങ്ങുകയാണ്ടെങ്കിൽ നല്ല ചായ കൊടുക്കാൻ സാധിക്കണം . അതും ആവശ്യമുള്ളപ്പോൾ കൊടുക്കാൻ കഴിയണം എന്നതാണ് ഈ ചായക്കടക്കാരന്റെ പ്രത്യേകത. ഈ ഒരു പ്രത്യേകത കൊണ്ട് 5 രൂപയുടെ ചായ വിറ്റ് ഒരു മാസം കൊണ്ട് നേടിയത് ലക്ഷങ്ങൾ. മഹാരാഷ്ട്രയിലെ ധാരാശിവിൽ നിന്നുള്ള മഹാദേവ് നാനാ മാലിയാണ് ആ ചായവില്പനക്കാരൻ.
ചായയ്ക്ക് വലിയ ചിലവാണ്. പക്ഷേ, ചായക്കട തുടങ്ങുകയാണെങ്കിൽ നല്ല ചായ, ആവശ്യമുള്ളപ്പോൾ കൊടുക്കാൻ കഴിയണം. അതാണ് ഇദ്ദേഹത്തിൻറെ ബിസിനസിലെ വിജയത്തിന്റെ രഹസ്യം എന്ന് മഹാദേവ് നാനാ മാലി പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി മഹാദേവ് മാലി ചായ വില്പന നടത്തുകയാണ്. സാധാരണ ചായക്കടക്കാരെ പോലെയല്ല അദ്ദേഹം . വ്യത്യസ്ഥതയാണ് ഇതിന് പിന്നിലുള്ള വിജയം. സാധാരണ ചായക്കടക്കാരെ പോലെ ചായക്കടയിൽ കസ്റ്റമേഴ്‌സിനെ കാത്തിരിക്കുകയല്ല അദ്ദേഹം ചെയ്യുന്നത പകരം ഫോണിലൂടെ ഓർഡർ എടുത്തശേഷം എവിടെയാണോ ചായ വേണ്ടത് അവിടെ ചായ കൊടുകൊടുക്കുകയാണ് ചെയ്യുന്നത.് അദ്ദേഹത്തിന്റെ മേയിൻ കസ്റ്റമേഴ്‌സ് കൂലിപ്പണിയെടുക്കുന്ന തൊഴിലാളികളും മറ്റുമാണ് . എത്ര വേനലിലെ കത്തുന്ന ചൂടാണെങ്കിലും ശരി കൊടും മഴയാണെങ്കിലും ശരി കൃത്യമായും ചായ എത്തിക്കുന്ന കാര്യത്തിൽ മാലി ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല.
ഗ്രാമത്തിലെ 1500 പേരെങ്കിലും ചായയ്ക്ക് വേണ്ടി മാലിയെ വിളിക്കുമത്രെ. ഭാര്യയും രണ്ട് ആൺമക്കളും അദ്ദേഹത്തിന്റെ സഹായത്തിനായി കൂടെയുണ്ട്. ഒരു കപ്പ് ചായയ്ക്ക് 5 രൂപയാണ് വില. ദിവസവും 1500- 2000 ചായയെങ്കിലും താൻ വിൽക്കുന്നുണ്ടെന്നാണ് മാലി പറയുന്നത്.
Discussion about this post