ന്യൂഡൽഹി: ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങളും ഭരണ പ്രതിസന്ധികൾ അനുകൂലമാകുന്നത് ഇന്ത്യയ്‌ക്കെന്ന് റിപ്പോർട്ട്. തുണിത്തരങ്ങളുടെ കയറ്റുമതിയിൽ ലോകത്തിൽ രണ്ടാം സ്ഥാത്തുള്ള രാജ്യമായിരുന്ന ബംഗ്ലാദേശിലെ പ്രതിസന്ധികൾ ഇന്ത്യയുടെ ടെക്‌സ്‌റ്റെൽ വ്യവസായത്തെയാണ് അനുകൂലമായി ബാധിക്കുക.
രാജ്യത്ത് പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിൽ ടെക്‌സ്‌റ്റൈൽ രംഗത്തുള്ള ലോകോത്തര കമ്പനികളുടെ നിർമാണ യൂണിറ്റുകൾ ഇന്ത്യയിലെ തിരുപ്പുർ പോലുള്ള സ്ഥലങ്ങളിലേയ്ക്ക് മാറ്റുന്നതിനെകുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. ബംഗ്ലാദേശിലെ 10-11 ശതമാനം വിദേശ ഇടപാടുകൾ നമ്മുടെ രാജ്യത്തേയ്ക്ക് വന്നാൽ, പ്രതിമാസം 2400 മുതൽ 3300 കോടി കോടി രൂപ വരെ അധിക വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ഓരോ വർഷവും 4000 കോടി ഡോളറിന്റെ കയറ്റുമതിയാണ് ടെക്‌സ്‌റ്റൈൽ മേഖലയിൽ ബംഗ്ലാദേശിൽ നടക്കുന്നത്. ഇന്ത്യയിൽ ഈ മേഖലയിൽ 1500 കോടിയുടെ കയറ്റുമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. നിലവിലെ ബംഗ്ലാദേശിലെ സാഹചര്യം തുടർന്നാൽ വിദേശ കമ്പനികൾക്ക് ബംഗ്ലാദേശിലെ വിപണിയിലെ വിശ്വാസം നഷ്ടപ്പെടും. ഇതോടെ, ഈ ഓർഡറുകൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് മാറ്റി നൽകാൻ കമ്പനികൾ നർബന്ധിതരാകും. ഈ സാഹചര്യത്തിൽ തിരുപ്പൂരിലെ വ്യവസായത്തിൽ 10 ശതമാനമെങ്കിലും അധികമായി ഓർഡറുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post