മസ്‌ക്കറ്റ്: ഹോട്ടലുകളിൽ ഷവർമ മുറിയ്ക്കുന്ന കത്തി നിർബന്ധമാക്കി മസ്‌ക്കറ്റ് നഗരസഭ. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് മസ്‌ക്കറ്റിലെ കോഫീ ഷോപ്പുകളിൽ നിയന്ത്രണമേർപ്പെടുത്തിയത്. ഉപഭോക്താക്കളിൽ എത്തുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മസ്‌കറ്റ് നഗരസഭയുടെ തീരുമാനം.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് നഗരസഭ അറിയിച്ചു. കൈകൊണ്ട് ഷവർമ മുറിയ്ക്കുന്ന കത്തി മൂർച്ച കൂട്ടുമ്പോൾ ഇരുമ്പ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക് തടയിടാനാണ് നഗരസഭയുടെ ശ്രമം.
Discussion about this post