കൊൽക്കത്ത:ബംഗ്ലാദേശിൽ പ്രക്ഷോഭം കടുത്തതിന് പിന്നാലെപ്രധാനമന്ത്രി രാജിവെച്ച് പലായനം ചെയ്ത സാഹചര്യത്തിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അതിജാഗ്രത പാലിച്ച് ബിഎസ്എഫ്. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷാ നടപടികൾ ബിഎസ്എഫ് ശക്തമാക്കി അതിർത്തിയിലെ തയ്യാറെടുപ്പുകൾ ബിഎസ്എഫ് മേധാവി അവലോകനം ചെയ്തു.
നിലവിൽ 4,096 കിലോമീറ്റർ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്, ബിഎസ്എഫ് ഡയറക്ടർ ജനറൽ (ആക്ടിംഗ്) ദൽജിത് സിംഗ് ചൗധരി നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബോങ്കോണിൽ സ്ഥിതി ചെയ്യുന്ന പെട്രാപോൾ അതിർത്തി സന്ദർശിച്ചു.
അദ്ദേഹം നിലവിലെ സാഹചര്യം അവലോകനം ചെയ്യുകയും അനധികൃത നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുന്നതിനുള്ള തന്ത്രങ്ങളും ചർച്ച ചെയ്യുകയും ചെയ്തു. അതിർത്തി പ്രദേശങ്ങളിലെ ഗ്രാമീണരോട് രാത്രി സമയങ്ങളിൽ ഇൻ്റർനാഷണൽ ബോർഡർ റോഡിൽ (ഐബിബിആർ) സഞ്ചാരം ഒഴിവാക്കാനും രാത്രി 9 മണിക്ക് കടകൾ അടയ്ക്കാനും നിർദ്ദേശിച്ചതായി ബിഎസ്എഫ് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ബംഗ്ലാദേശിലെ അനിശ്ചിതാവസ്ഥയെ തുടർന്ന് നൂറുകണക്കിന് ഇന്ത്യൻ ട്രക്കുകൾ ബംഗ്ലാദേശ് ഭാഗത്ത് കുടുങ്ങി. പശ്ചിമ ബംഗാളിലെ പെട്രാപോൾ ലാൻഡ് പോർട്ട് വഴിയുള്ള അതിർത്തി കടന്നുള്ള വ്യാപാരവും സ്തംഭിച്ചതായാണ് റിപ്പോർട്ടുകൾ
Discussion about this post