ബിജെപി കൽപ്പറ്റ മണ്ഡലം കമ്മറ്റി ജനറൽ സെക്രട്ടറി ഷാജിമോൻ ചൂരൽമല പങ്കുവെച്ച ഒരു വൈകാരിക കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം ഇന്ന് വീണ്ടും ചൂരൽമലയിലേക്ക് പോയപ്പോൾ ഉണ്ടായ ഒരു സംഭവമാണ് അദ്ദേഹത്തിന്റെ പോസ്റ്റിനാധാരം. ഒരുകാലത്ത് ഇരുവശത്തും നിന്ന് പോർവിളി നടത്തിയിരുന്ന നാട്ടിലെ സിപിഎം നേതാവിനെ ഇപ്പോൾ കണ്ടപ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിക്കാനാണ് തോന്നിയത്. നമ്മളെല്ലാം വെറും മനുഷ്യർ ആണെന്ന തിരിച്ചറിവിലേക്ക് എത്തിക്കുന്നത് ഒരു ദുരന്തം ആവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും ഷാജിമോൻ ചൂരൽമല വ്യക്തമാക്കുന്നു.
ഷാജിമോൻ ചൂരൽമല പങ്കുവെച്ച സമൂഹമാദ്ധ്യമ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
ഇന്ന് വീണ്ടും ഞാനെൻ്റെ ചൂരൽമലയിലേക്ക് പോയി ….
പാർട്ടി മുൻജില്ലാ അദ്ധ്യക്ഷനായിരുന്ന Saji Saji Sankar ചേട്ടനും മറ്റ് കുറച്ചു സഹപ്രവർത്തകരും ഉണ്ടായിരുന്നു ……
മുൻപ് ഞാൻ താമസിച്ചിരുന്ന എച്ച് എസ് റോഡിലെ വീട്ടിനടുത്തെത്തി നിങ്ങൾക്കറിയാമല്ലൊ അവിടമെല്ലാം എങ്ങിനെയായെന്ന് ……
കുറച്ചു മുമ്പോട്ടു നടന്നു….
ഒരു പാട് വീടുകൾ ഉണ്ടായിരുന്ന ആ സ്ഥലത്ത് അയാൾ നിൽക്കുന്നുണ്ടായിരുന്നു ….
സി പി എം ( CITU) നേതാവായ അദ്ദേഹത്തെ കണ്ടപ്പോൾ മനസ്സുവിങ്ങി….
ഓടിച്ചെന്ന് കെട്ടിപ്പിടിക്കാനാണ് തോന്നിയത് രണ്ടു പേരും പിടിച്ചു നിന്നു….
പോട്ടെ എന്ന് പറഞ്ഞ് തിരിച്ചു നടന്നു എന്തോ വീണ്ടും തിരിച്ചു ചെന്ന് ചേർത്തുപിടിച്ചു അദ്ദേഹമാണ് ആദ്യം കരഞ്ഞത്……
ഇരു വശത്തും നിന്ന് പോർവിളികളും മറ്റും നടത്തിയിരുന്നവർ ആണ് ഞങ്ങൾ….
ഇത്രയേ ഉള്ളൂ രാഷ്ട്രീയ വൈരവും മറ്റും…
നമ്മൾ മനുഷ്യരാണ് പച്ചയായ മനുഷ്യർ ……
ദുരന്തത്തിൻ്റെ പേരിൽ വെല്ലുവിളികളും അവകാശവാദങ്ങളും ആക്ഷേപങ്ങളും ഉയർത്തുന്നവർ അറിയുക !
മനുഷ്യരാണ് നമ്മൾ…
വെറും മനുഷ്യർ …..
ആ തിരിച്ചറിവിലേക്ക് നിങ്ങളെ എത്തിക്കുന്നത് ഒരു ദുരന്തമാവാതിരിക്കാൻ പ്രാർത്ഥിക്കുക …..
ഓർക്കുക മനുഷ്യരാണ് നമ്മൾ…
നിസ്സഹായരായ വെറും മനുഷ്യർ ……
Discussion about this post