ഗാസ: പലസ്തീൻ സംഘടനയായ ഹമാസിൻ്റെ പുതിയ മേധാവിയായി യഹ്യ സിൻവറിനെ പ്രഖ്യാപിച്ചു. ഹമാസ് മേധാവിയായിരുന്ന ഇസ്മായിൽ ഹനിയ്യ ഇറാനിലെ ടെഹ്രാനിൽ കൊല്ലപ്പെട്ടതോടെയാണ് യഹ്യ സിൻവറിനെ പിൻഗാമിയായി പ്രഖ്യാപിച്ചത്.
61കാരനായ യഹ്യ സിൻവർ ഒക്ടോബർ ഏഴിലെ ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനായാണ് കരുതപ്പെടുന്നത് . ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധം പുലർത്തുന്ന പലസ്തീനികളെ കണ്ടെത്തുന്ന അൽ മജീദ് വിഭാഗത്തിൻ്റെ തലവനായിരുന്ന സിൻവർ 2017ലാണ് ഹമാസ് നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. വർഷങ്ങളോളം ഇസ്രായേൽ തടവുകാരനായിരുന്ന യാഹിയ ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്.
Discussion about this post