ജനിച്ചാൽ മരണം അത് അനിവാര്യമായ കാര്യമാണ്. മരണപ്പെട്ടുപോയ ആളുകളെ പുനർജീവിപ്പിക്കുന്നതിനെ കുറിച്ച് പുരാണങ്ങളിലും കഥകളിലും പറഞ്ഞും വായിച്ചും ഉള്ള അറിവേ മനുഷ്യനുള്ളൂ. ശാസ്ത്രവും സാങ്കേതിക വിദ്യയും വളരുമ്പോഴും മരണത്തെ തടുക്കാനുള്ള മായാജാലം മനുഷ്യന് ഇത് വരെ കണ്ടെത്താനായിട്ടില്ല. എന്നാലും മരണത്തെ അതിജീവിക്കാനും ദീർഘായുസിനുമുള്ള വഴികൾ തേടുകയാണ് ആളുകൾ. ഭാവിയിൽ ഇത് നടന്നുകൂടായ്മ ഇല്ല. ആ സാധ്യത മുന്നിൽ കണ്ട് പുത്തൻ ബിസിനസ് വളർത്തുകയാണ് ജർമ്മനിയിലെ ടുമോറോ ബയോ എന്ന സ്റ്റാർട്ട് അപ്പ്.
മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനുള്ള സാങ്കേതികവിദ്യയോ മരുന്നോ മനുഷ്യൻ കണ്ടുപിടിക്കും വരെ മനുഷ്യശരീരം കേടുകൂടാതെ സൂക്ഷിക്കുക എന്നതാണ് ഇവർ നൽകുന്ന സേവനം. ക്രയോപ്രസർവേഷൻ സംവിധാനത്തിലൂടെയാണ് മനുഷ്യന്റെ മൃതദേഹങ്ങൾ ശീതിരിച്ച് സൂക്ഷിക്കുന്നത്. അമരനാകാനുള്ള വിദ്യ കൈ കൊണ്ടാൽ അത് ഉപയോഗിച്ച് ജീവൻ തിരികെ നൽകുകയും ചെയ്യുമത്രേ. നിലവിൽ ആറ് പേരും അഞ്ച് വളർത്തുമൃഗങ്ങളും ക്രയോപ്രിസർവേഷനിലുണ്ടെന്നാണ് വിവരം. 650 ൽ ഏറെ ആളുകൾ ഈ സേവനത്തിനായി പണം നൽകി കാത്തിരിക്കുന്നുണ്ട്.പണം നൽകിയ വ്യക്തി മരിക്കുന്ന നിമിഷം മുതൽ തങ്ങൾ ജോലി ആരംഭിക്കുമെന്ന് കമ്പനി സഹസ്ഥാപകനായ ഫെർണാണ്ടോ അസിവെദോ പിൻഹെയർ പറഞ്ഞു.
മരണത്തിന് ശേഷം ശരീരം മുഴുവൻ സൂക്ഷിക്കാൻ 1.8 കോടി രൂപയാണ് ടുമോറോബയോ ആവശ്യപ്പെടുന്നത്. മസ്തിഷ്‌കം മാത്രം സൂക്ഷിച്ചാൽ മതിയെങ്കിൽ 67.2 ലക്ഷം നൽകിയാൽ മതി.മൈനസ് 198 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് ക്രയോപ്രിസർവേഷനിൽ ശരീരങ്ങൾ സൂക്ഷിക്കുക. അനിശ്ചിതകാലത്തേക്ക് ജൈവിക പ്രക്രിയകൾ നിഷ്‌ക്രിയമാക്കിവെക്കുന്ന ബയോസ്റ്റാസിസ് എന്ന അവസ്ഥയിലാണ് ശരീരങ്ങൾ സൂക്ഷിക്കുക.
ക്രയോ-പ്രിസർവേഷൻ എന്നത് അവയവങ്ങൾ, കോശങ്ങൾ, ടിഷ്യുകൾ, എക്‌സ്ട്രാ സെല്ലുലാർ മാട്രിക്‌സ്, അവയവങ്ങൾ അല്ലെങ്കിൽ കേടുപാടുകൾക്ക് സാധ്യതയുള്ള മറ്റേതെങ്കിലും ജൈവ ഘടനകളെ വളരെ താഴ്ന്ന താപനിലയിൽ (സാധാരണ 80 ° C വരെ ഖര കാർബൺ ഡൈ ഓക്‌സൈഡ് ഉപയോഗിച്ച് അല്ലെങ്കിൽ ദ്രാവക നൈട്രജൻ ഉപയോഗിച്ച് സംരക്ഷിച്ച് നിർത്തുന്ന പ്രക്രിയയാണ്.
Discussion about this post