ന്യൂഡൽഹി; ഗുസ്തിയിലെ സ്വർണമെഡൽ സ്വപ്‌നം കണ്ടിരുന്ന 140 കോടി ജനതയെ നിരാശരാക്കികൊണ്ടാണ് വിഗ്നേഷ് ഫോഗട്ട് ഒളിമ്പിക്‌സിൽ അയോഗ്യയായത്. അനുവദനീയമായതിനേക്കാൾ ഭാരം കൂടിയെന്നതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തിൽ ഫൈനലിൽ പ്രവേശിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെ നടന്ന ഭാരപരിശോധനയിൽ, അനുവദനീയമായതിനേക്കാൾ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയെന്ന് ഇന്ത്യൻ പരിശീലകൻ അറിയിച്ചു. ഇന്ന് രാത്രി പതിനൊന്നരയ്ക്ക് നടക്കേണ്ട ഫൈനലിൽ അമേരിക്കയുടെ സാറാ ഹിൽഡ്ബ്രാണ്ടുമായായിരുന്നു താരം ഏറ്റുമുട്ടേണ്ടിയിരുന്നത്.
അധിക ഭാരം ഇല്ലാതാക്കാനായി രാത്രിയുലടനീളം താരം സൈക്കിളിങ്ങടക്കമുള്ളവ ചെയ്‌തെങ്കിലും ഭാര പരിശോധനയിൽ പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് ഒളിമ്പിക് അസോസിയേഷന്റെ പ്രഖ്യാപനം. മുടിവെട്ടിയും രക്തം പുറത്തുകളഞ്ഞും വരെ ഭാരം കുറക്കാൻ കഠിന പ്രയത്‌നം തന്നെ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ.ഫൈനൽ മത്സരത്തിനായി രണ്ടുകിലോയോളം ഭാരം ഈ സമയംകൊണ്ട് അവർ കുറച്ചുവത്രെ.
ഗുസ്തിക്കാർ രണ്ടു തവണ ഭാരപരിശോധനയ്ക്ക് വിധേയരാകണം എന്നാണ് യുണൈറ്റഡ് വേൾഡ് റസ്ലിങ് റൂൾ ബുക്കിൽ പറയുന്നത്. പ്രാഥമിക മത്സരങ്ങൾക്ക് മുമ്പ് രാവിലേയും ഫൈനലിന് മുമ്പ് രാവിലേയുമാണിത്. ഒരേ ഭാരം നിലനിർത്തുകയും വേണംഈ രണ്ട് ദിവസങ്ങളിലും മത്സരാർത്ഥികൾക്ക് നിഷ്‌കർഷിച്ച ഭാരം ഉണ്ടായിരിക്കണം. റസ്ലിങ് റൂൾ ബുക്കിലെ അനുഛേദം 11 അനുസരിച്ച്, ആദ്യത്തേയോ രണ്ടാമത്തോയോ ഭാരപരിശോധനയിൽ പങ്കെടുക്കാതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ മത്സരത്തിൽനിന്ന് പുറത്താവും. റാങ്ക് ഒന്നും തന്നെ ഇല്ലാതെ അവസാന സ്ഥാനത്തേക്ക് പിൻതള്ളപ്പെടുകയും ചെയ്യും..
ഭാരപരിശോധനയ്ക്കായി 30 മിനിറ്റാണ് ഇവർക്ക് അനുവദിയ്ക്കുക. ഈ സമയത്തിൽ എത്ര സമയം വേണമെങ്കിലും ഇവർക്ക് ഭാരം പരിശോധിക്കാം. ഇത് കൂടാതെ നഖം വളർന്നിട്ടുണ്ടോയെന്നും ഏതെങ്കിലും പകർച്ചവ്യാധികളുടെ ലക്ഷമം ഉണ്ടോയെന്നും പരിശഓധിക്കും.
Discussion about this post