ആധുനിക വൈദ്യശാസ്ത്രം അസുഖമായി കണക്കാക്കാത്ത എന്നാൽ ശരീരത്തിന് വളരെയധികം ദോഷമുണ്ടാക്കുന്ന ഒന്നാണ് മദ്യപാനം. മദ്യം ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദൈനംദിനജീവിതത്തെയും നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് മദ്യപാനം വളരുമ്പോൾ അത് ചികിത്സ ആവശ്യമായ ഒരു രോഗാവസ്ഥയായി മാറുന്നു.
ഇപ്പോഴിതാ വിവാദമദ്യവ്യവസായി വിജയ് മല്യയുടെ മകൻ മദ്യപാനത്തെ കുറിച്ചെഴുതിയ ഒരു പോസ്റ്റാണ് ചർച്ചയാവുന്നത്. ആറുവർഷമായി താൻ മദ്യം തൊടാറില്ലെന്നും സിദ്ധാർഥ് ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നുണ്ട്.മദ്യം തൊടാതായിട്ട് ആറ് വർഷം തികയുന്നു. മദ്യപാന ശീലം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓർമപ്പെടുത്തലാണീ കുറിപ്പ്.
നിങ്ങൾക്ക് ഏറ്റവും നല്ലത് ഏതാണ് എന്നത് അറിയാവുന്നത് നിങ്ങൾക്ക് മാത്രമാണ്. നിങ്ങളോട് മാത്രമാണ് നിങ്ങൾ മറുപടി നൽകേണ്ടതും. അതുപോലെ നിങ്ങളിൽ മാറ്റം വരുത്താൻ സാധിക്കുന്നതും നിങ്ങൾക്ക് മാത്രമാണ് എന്ന് അദ്ദേഹം പറയുന്നു.
നടനും മോഡലുമായ സിദ്ധാർത്ഥ് 2020ലാണ് മദ്യപാനം ഉപേക്ഷിക്കുന്ന യാത്രയിലാണ് താനിപ്പോഴെന്ന് വെളിപ്പെടുത്തിയത്. ആദ്യമായി ഫേസ്ബുക്ക് വിഡിയോ പങ്കുവെച്ചത്. തന്റെ മാനസികാരോഗ്യം കൂടി കണക്കിലെടുത്താണ് മദ്യപാനം ഉപേക്ഷിക്കുന്നതെന്നും അന്ന് സിദ്ധാർഥ് വ്യക്തമാക്കുകയുണ്ടായി. എന്നാൽ മദ്യം വ്യവസായമാക്കിയ ഒരു കുടുംബത്തിൽ നിന്നുള്ളയാൾക്ക് അത് സാധിക്കുമോ എന്നായിരുന്നു പലരും ഉന്നയിച്ച സംശയം.












Discussion about this post