ന്യൂഡൽഹി: വഖഫ് ബോർഡിന് മേൽ നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമ ഭേദഗതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട്. ഇതുമായി ബന്ധപ്പെട്ട് ബില്ല് സർക്കാർ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ബില്ല് പാസായാൽ വഖഫ് ബോർഡ് കേന്ദ്രസർക്കാരിന് കീഴിലാകും.
ബില്ല് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികൾ വിവിധ മതനേതാക്കളുമായി ചർച്ച നടത്തി. ഉടൻ തന്നെ ബില്ലിന്റെ പകർപ്പ് ബന്ധപ്പെട്ടവർക്ക് വിതരണം ചെയ്യും. നിലവിലെ വഖഫ് നിയമങ്ങളിൽ 40 ഭേദഗതികൾ കൊണ്ടുവരുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം.
രാജ്യത്ത് സ്വതന്ത്ര്യമായി പ്രവർത്തിക്കുന്ന സംവിധാനം ആണ് വഖഫ് ബോർഡ്. മസ്ജിദുകളുടെയും മറ്റ് ഇസ്ലാമിക സ്ഥാപനങ്ങളുടെയും നിയന്ത്രണമാണ് ഇവയുടെ ചുമതല. നിലവിൽ പുരുഷാധിപത്യത്തിൽ തുടരുന്ന സംവിധാനത്തിൽ നിയമം പ്രാബല്യത്തിൽ വരുന്നതോട് കൂടി സ്ത്രീകൾക്കും പ്രാതിനിധ്യം ലഭിക്കും. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര കൗൺസിലുകളിലും രണ്ട് വനിതകളെ വീതം നിയമിക്കും. വഖഫ് ബോർഡിന്റെ സ്വത്തുക്കൾ എന്ന് അവകാശപ്പെടുന്ന ഭൂമിയ്ക്ക് മേലെയും നിയന്ത്രണങ്ങൾ ഉണ്ടാകും.
ബോർഡ് അവകാശം ഉന്നയിക്കുന്ന ഭൂസ്വത്തുക്കൾ കർശനമായി പരിശോധിക്കും. തർക്ക ഭൂമികളിലും പരിശോധന നടത്തും. അവകാശവാദം ഉന്നയിച്ച് ഭൂമി കണ്ടുകെട്ടുന്ന സംവിധാനം നിർത്തലാക്കും. മറ്റ് അധികാരങ്ങളിലും നിയന്ത്രണങ്ങൾ ഉണ്ടാകും. ഇതുവഴി ബോർഡിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം.യുപിഎ സർക്കാർ വലിയ അധികാരങ്ങളാണ് വഖഫ് ബോർഡിന് നൽകിയിട്ടുള്ളത്.
Discussion about this post