ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഒളിമ്പിക്സ് ഫൈനൽ മത്സരത്തിൽ നിന്നും അയോഗ്യയാക്കിയത് അശ്രദ്ധ മൂലം ഉണ്ടായ തിരിച്ചടിയെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നുവരുന്ന അഭിപ്രായങ്ങൾ. 2016ലും ഇതേ രീതിയിൽ അമിതഭാരം കാരണം ഒളിമ്പിക്സ് യോഗ്യത മത്സരത്തിൽ നിന്നും വിനേഷ് ഫോഗട്ട് ആയോഗയാക്കപ്പെട്ടിരുന്നു. 70 ലക്ഷം രൂപയാണ് രാജ്യം വിനേഷ് ഫോഗട്ടിന്റെ പരിശീലനത്തിനായി ചിലവഴിച്ചത്. എന്നാൽ ഒട്ടും പ്രൊഫഷണലിസം ഇല്ലാത്തതാണ് വിനേഷിന് തിരിച്ചടിയായത് എന്നും വിലയിരുത്തപ്പെടുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ജിതിൻ ജേക്കബ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ജിതിൻ ജേക്കബ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
70 ലക്ഷം രൂപയാണ് വിനേഷ് ഫോഗട്ടിന്റെ പരിശീലനത്തിന് വേണ്ടി രാജ്യം ചെലവിട്ടത്.
മത്സരിച്ച് പരാജയപ്പെട്ടിരുന്നു എങ്കിൽ അങ്ങനെ വെയ്ക്കാമായിരുന്നു. ഇതിപ്പോൾ അശ്രദ്ധ കൊണ്ട് ഉണ്ടായ തിരിച്ചടി ആണ്. പ്രൊഫഷണലിസം അടുത്തുകൂടി പോലും പോയിട്ടില്ല എന്ന് ഉറപ്പിച്ചു പറയാം.
കോച്ച് എന്നും, ടീം ഒഫീഷ്യൽസ് എന്നും പറഞ്ഞ് നടക്കുന്നവർ ഇതൊന്നും ശ്രദ്ധിച്ചില്ല എന്ന് വെച്ചാൽ പിന്നെ എന്ത് പറയാൻ ആണ്…!
ഉറപ്പായും കിട്ടുമായിരുന്ന ഒളിപിക്സ് സ്വർണം പ്രൊഫഷണലിസത്തിന്റെ അഭാവം കൊണ്ട് നഷ്ടമായി. അതിന്റെ പേരിൽ ഒളിപിക്സ് കമ്മറ്റിയെ തെറി പറഞ്ഞിട്ട് എന്ത് കാര്യം…?
ഇതിന്റെ പേരിൽ ഇരവാദം ഇറക്കിയിട്ടും, വീരപരിവേഷം കൊടുത്തിട്ടും കാര്യമില്ല. ഇത് ശരിക്കും രാജ്യത്തിന് ആകെ നാണക്കേടാണ് എന്നതാണ് യാഥാർഥ്യം.
Discussion about this post