പാരീസ്: അനുവദനീയമായതിൽ നിന്നും 100 ഗ്രാം ഭാരം കൂടിയതിന് അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹ മാദ്ധ്യമത്തിലൂടെയായിരിന്നു പ്രഖ്യാപനം. “ഗുസ്തി എന്നെ തോൽപ്പിച്ചു, ഞാൻ തോറ്റു,” ഫോഗട്ട് എക്‌സിൽ കുറിച്ചു
തൻ്റെ ധൈര്യം തകർന്നുവെന്നും, ഇനി തുടരാനാകില്ലെന്നും പറഞ്ഞ വിനേഷ് ആരാധകരോട് മാപ്പ് പറഞ്ഞു കൊണ്ടാണ് 2001 മുതൽ 2024 വരെ നീണ്ടുനിന്ന ഒരു മഹത്തായ കരിയറിന് വിരാമമിട്ടത് . തന്നെ പിന്തുണയ്ക്കുന്നവരോട് എക്കാലവും കടപ്പെട്ടിരിക്കുമെന്നും ഫോഗാട്ട് വ്യക്തമാക്കി.
2024 പാരീസ് ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിൽ നിന്ന് ഫോഗട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു . ഫൈനൽ ദിവസം തൂക്കം നോക്കുമ്പോൾ അനുവദനീയമായ പരിധിയിൽ നിന്നും 100 ഗ്രാം കൂടിയതിനാലായിരുന്നു അയോഗ്യത. 29 വയസ്സാണ് ഫോഗാട്ടിനുള്ളത്
Discussion about this post