പത്തനംതിട്ട: തിരുവല്ല സി പി എമ്മിൽ പാളയത്തിൽ പടയും തമ്മിലടിയും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ച് ഏരിയ സെക്രട്ടറി. ഇതിനെ തുടർന്ന് തുടർന്ന് സി.പി.എം. തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി.ആൻറണിയെ ചുമതലയിൽനിന്ന് മാറ്റി. പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം കൂടിയായ ഇദ്ദേഹത്തെ ആ സ്ഥാനത്തു നിന്നും മാറ്റിയെന്നാണ് ലഭ്യമാകുന്ന വിവരം.
ഫ്രാൻസിസിനൊപ്പം ഇതേ വിഷയത്തിൽ ആരോപണവിധേയനായ പരുമല ലോക്കൽകമ്മിറ്റിയംഗത്തെ സി.പി.എമ്മിൽനിന്ന് പുറത്താക്കുകയുംചെയ്തു. സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.
Discussion about this post