ടോക്കിയോ : ജപ്പാനിൽ നിമിഷങ്ങളുടെ വ്യത്യാസത്തിൽ ശക്തമായ ഇരട്ട ഭൂചലനം. ജപ്പാനിലെ തെക്കുപടിഞ്ഞാറൻ ഐസ്‌ലാറ്റായ ക്യൂഷു ഷിക്കോകു എന്നിവിടങ്ങളിലാണ് ഭൂചനം ഉണ്ടായത്. ക്യുഷു പ്രദേശത്ത് 7.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഷിക്കോകിയിൽ 6.9 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിന് പിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഭൂചലനത്തിൽ ഇതുവരെയും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
6.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് തൊട്ടുപിന്നാലെയാണ് 7.1 തീവ്രതയോടെ രണ്ടാമത്തെ ഭൂചലനമുണ്ടായത് എന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ആദ്യ ഭൂചലനം രേഖപ്പെടുത്തിയടുത്ത് നിന്ന് 20 കിലോമീറ്റർ അകലെയാണ് 7.1 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തിന് ശേഷം ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങൾ, നദികൾ, തടാകങ്ങൾ എന്നിവയ്ക്ക് സമീപം താമസിക്കുന്നവർ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിർദേശം നൽകിയിട്ടുണ്ട്. മിയാസാക്കിക്ക് പുറമെ, കൊച്ചി, എഹിം, കഗോഷിമ, ഒയിറ്റ പ്രിഫെക്ചറുകളിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post