ന്യൂഡൽഹി: സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കും വമ്പൻ വാഗ്ദാനവുമായി പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ റിയൽമി. ലോകത്തിൽ ഏറ്റവും വേഗത്തിൽ സ്മർട്ട് ഫോൺ ചാർജ് ചെയ്യാവുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഈ മാസം 14ന് ചൈനയിലെ ഷെൻഷെനിലുള്ള ആസ്ഥാനത്ത് നടക്കുന്ന വാർഷിക 828 ഫാൻ ഫെസ്റ്റിവലിലാണ് ലോകത്തിലെ ഏറ്റവും ഫാസ്റ്റ് ചാർജിംഗ് ടെക്‌നോളജി റിയൽമി അവതരിപ്പിക്കാൻ പോകുകയെന്നാണ് വിവരം.
റിയൽമി ജിടി5ൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച 240ണ ഫാസ്റ്റ് ചാർജിംഗിന്റെ പിൻഗാമിയായിരിക്കും ഈ പുതിയ സാങ്കേതിക വിദ്യ. 300ണ ഫാസ്റ്റ് ചാർജിംഗ് ആയിരിക്കും അവതരിപ്പിക്കുക. എന്നാൽ, ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല. അഞ്ച് മിനിറ്റ് കൊണ്ട് തന്നെ ഫുൾ ചാർജ് ആക്കാൻ കഴിയുമെന്ന് കമ്പനി ഉറപ്പ് നൽകി.
സ്മാർട്ട്‌ഫോൺ ചാർജിംഗിന്റെ കാര്യത്തിൽ ഇത് മികച്ച മുന്നേറ്റമായിരിക്കുമെന്ന് റിയൽമി പ്രഖ്യാപിച്ചു. ഇതോടൊപ്പം മറ്റ് നാല് മാറ്റങ്ങളും റിയൽമലി അവതരിപ്പിക്കും. ചാർജിംഗ് പവർ, ബാറ്ററി സാങ്കേതിക വിദ്യ, കൺവെർട്ടർ വലുപ്പം, പവർ റിഡക്ഷൻ ഡിസൈൻ എന്നിവയിൽ ആഗോളതലത്തിൽ മുന്നേറാൻ ഈ സാങ്കേതിക വിദ്യ സഹായകമാകും.
Discussion about this post