ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ചേർന്നതാണ് ദാമ്പത്യം. രണ്ട് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും വളർന്നുവന്ന വ്യക്തികൾ തമ്മിലുള്ള ബന്ധമായതിനാൽ പിണക്കങ്ങലും പരിഭവങ്ങളും സ്വാഭാവികം. രണ്ട് പേരുടെയും ഇഷ്ടാനിഷ്ടങ്ങൾ പരസ്പരം ചോദിച്ച് മനസിലാക്കി ഐക്യത്തോടെ മുന്നോട്ട് പോകാൻ സാധിക്കുന്നവർ ഏറെ കാലം സന്തോഷത്തോടെ ജീവിക്കുന്നു. എന്നാൽ പൊരുത്തപ്പെടാൻ കഴിയാത്തവർ ബന്ധം ഉപോക്ഷിക്കുന്നു. വിവാഹമോചനം നേടിയ ഓരോരുത്തർക്കും വ്യത്യസ്തമായ കഥകളാകും പറയാനുണ്ടാവുക.
ഹാവോ എന്നയുവാവിന്റെ വിവാഹമോചന അനുഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ വൈറലാവുന്നത്. 2014 -ലാണ് ഹാവോയും ഷുവാനും വിവാഹിതരായത്. നല്ല രീതിയിലായിരുന്നു കുടുംബജീവിതം മുന്നോട്ട് പോയിരുന്നത്. എന്നാൽ, 2017 -ൽ, ഷുവാൻ മാസത്തിലൊരിക്കൽ മാത്രമേ താൻ ശാരീരികബന്ധത്തിന് തയ്യാറാവൂ എന്ന് അറിയിക്കുകയായിരുന്നു. ഒടുവിൽ ഒരു വിശദീകരണവുമില്ലാതെ 2019 -ൽ എല്ലാ ബന്ധവും അവസാനിപ്പിക്കുകയും ചെയ്തു. അതിന് കാരണമായി ഷുവാൻ ബന്ധുക്കളോട് പറഞ്ഞത് ഹാവോ തടിച്ചവനാണ് എന്നും കഴിവില്ലാത്തവനാണ് എന്നുമായിരുന്നുവത്രേ.
മനംമടുത്ത 2021 -ൽ, ഹാവോ വിവാഹമോചനത്തിന് അപേക്ഷിച്ചു. എന്നാൽ, ബന്ധം മെച്ചപ്പെടുത്താം എന്ന വാഗ്ദാനം നൽകിക്കൊണ്ട് ഷുവാൻ വിവാഹമോചനക്കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച ഹാവോ കേസ് പിൻവലിക്കുകയും തന്റെ സ്വത്ത് പോലും ഭാര്യയുടെ പേരിലാക്കുകയും ചെയ്തു. എന്നാൽ, ഷുവാൻ തന്നെ ചൂഷണം ചെയ്യുന്നത് തുടർന്നു എന്നാണ് ഹാവോ ആരോപിക്കുന്നത്. ഹാവോയോട് സംസാരിക്കണമെങ്കിലോ ശാരീരികബന്ധത്തിന് തയ്യാറാകണമെങ്കിലോ ഷുവാൻ ഓരോ തവണയും ആവശ്യപ്പെടുന്നത് 1,260 രൂപയാണത്രെ.
Discussion about this post