ന്യൂഡൽഹി : സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള അപകീർത്തി പരാമർശങ്ങൾ നിയന്ത്രിക്കാൻ പുതിയ ബില്ല് അവതരിപ്പിക്കാൻ കേന്ദ്രം. ബ്രോഡ്കാസ്റ്റിങ് സർവീസസ് (റെഗുലേഷൻ) ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. 1995-ലെ ടെലിവിഷൻ നെറ്റ്വർക്ക് നിയമത്തിന് പകരമായാണ് ഈ നിയമം കൊണ്ടുവരുന്നത്.
വിവരങ്ങൾ പരിശോധിക്കാനായി കേന്ദ്രം ഒരു സമിതിയെ നിയമിക്കും. ത്രിതല സംവിധാനമാണ് കേന്ദ്രം ഒരുക്കുന്നത്. യൂട്യൂബ്, ഫെയ്സ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാദ്ധ്യമങ്ങളിലും വാർത്ത, സമകാലിക സംഭവങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നവർ, ഈ നിയമത്തിന്റെ പരിതിയിൽ വരും.
അസഭ്യ പ്രചരണങ്ങൾ നടത്തുക , വസ്തുതാവിരുദ്ധമായ വിവരങ്ങൾ പ്രചരിപ്പിക്കുക ഇവയെല്ലാം തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആത്മനിയന്ത്രണമില്ലാതെ ആളുകൾ സോഷ്യൽ മീഡിയയിലൂടെ സാമ്പത്തിക ലാഭത്തിനായി വിദ്വോഷ പരാമർശനങ്ങളാണ് നടത്തുന്നത.് ഈ സാഹചര്യത്തിലാണ് കേന്ദ്രം ഈ ബില്ല് അവതരിപ്പിക്കാൻ പോവുന്നത്.
ഇത് നിലവിൽ വരുന്നതോടെ വീഡിയോകളും വാർത്തകളും കേന്ദ്രം നിയമിക്കുന്ന സമിതിയുടെ അനുമതിയില്ലാതെ പ്രക്ഷേപണം ചെയ്യാനാകില്ല.
Discussion about this post