കൊച്ചി: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയ യൂട്യൂബര്‍ക്കെതിരെ കേസ്. ചെകുത്താന്‍ എന്ന അക്കൗണ്ടിലൂടെ കുപ്രസിദ്ധനായ തിരുവല്ല സ്വദേശി അജു അലക്‌സിനെതിരെയാണ് കേസെടുത്തത്. മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. തന്റെ യു ട്യൂബ്, ഫേസ്ബുക് അക്കൗണ്ടിലൂടെ വർഷങ്ങളായി മോഹൻലാലിനെ അധിക്ഷേപിക്കുന്നത് പതിവാക്കിയ ആളാണ് അജു അലക്സ്.
നിലവിൽ ഇയാൾ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ധിഖ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിനു മുമ്പും നിരവധി പരാതികൾ ഇയാൾക്കെതിരെ ഉണ്ടായിട്ടുണ്ട്.
Discussion about this post